പഴയ ഇരുമ്പ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് അധികനികുതി

Wednesday 18 October 2017 5:52 pm IST

ന്യൂദല്‍ഹി: ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്ന് പഴകിയ ഇരുമ്പ് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ പ്രത്യേക നികുതി ഏര്‍പ്പെടുത്തി. വിലകുറഞ്ഞ ഇറക്കുമതി തടയാനും പ്രദേശിക നിര്‍മാതാക്കളെ സഹായിക്കുന്നതിനും വേണ്ടിയാണിത്. ഈ വര്‍ഷം ജനുവരി മുതല്‍ അഞ്ചുവര്‍ഷത്തെയ്ക്കാണ് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.