ഇന്ത്യയില്‍ ശൈശവ വിവാഹം കൂടുതലെന്ന് യുഎന്‍

Wednesday 18 October 2017 6:29 pm IST

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ശൈശവ വിവാഹവും മാതൃ മരണനിരക്കും കൂടുതലെന്ന് യുഎന്‍. യുണൈറ്റഡ് നേഷന്‍സ് ഫണ്ട് ഫോര്‍ പോപ്പുലേഷന്‍ ആക്ടിവിറ്റീസ് (യുഎന്‍എഫ്പിഎ) പുറത്തുവിട്ട 2017ലെ ജനസംഖ്യാ അവലോകനത്തിലാണ് കണക്കുകള്‍. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് ഇന്ത്യയില്‍ വിവാഹിതരാകുന്നവര്‍ 28 ശതമാനമെന്നാണ് യുഎന്‍ പറയുന്നത്. ബംഗ്ലാദേശാണ് മുന്നില്‍, 59 ശതമാനം, നേപ്പാളിലിത് 37 ശതമാനം. ഒരു ലക്ഷം ജനനങ്ങളുണ്ടാകുമ്പോള്‍ 174 അമ്മമാര്‍ മരിക്കുന്നു. ആഗോള ശരാശരി 216 ആണെങ്കിലും വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലെന്നും റിപ്പോര്‍ട്ട് പറയുന്നു.