കോഴിക്കോട്: നവംബര്‍ ആറുമുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് റേഷന്‍ വ്യാപാരികള്‍. നിരവധി തവണ നിവേദനങ്ങളും ചര്‍ച്ചകളും സൂചനാ സമരവും നടത്തിയിട്ടും പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും റേഷന്‍ ഡീലേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒക്ടോബര്‍ മാസം മുതല്‍ അഡ്വാന്‍സ് സ്റ്റോക്കെടുപ്പ് നിര്‍ത്തിവെക്കാനും നവംബര്‍ ആറുമുതല്‍ കടകള്‍ അടച്ചിടാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കമ്മറ്റി ചെയര്മാന് ജോണി നെല്ലൂര്‍, കണ്‍വീനര്‍ ടി. മുഹമ്മദലി, ട്രഷറര്‍ ഇ. അബൂബക്കര്‍ ഹാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: