ചേര്‍ത്തല: റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനെതിരെ ബിഡിവൈഎസ് പള്ളിപ്പുറം പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. പഞ്ചായത്ത് എട്ടാം വാര്‍ഡിലെ കുന്നത്തറ വടക്കുംകര റോഡിന്റെ നിര്‍മാണം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാത്തത് മൂലം ഇതുവഴിയുള്ള ഗതാഗതം ദുസഹമായി.
റോഡിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നല്കി.
സമ്മേളനം ഭാരത് ധര്‍മ മഹിളാ സേന സംസ്ഥാന വൈസ് പ്രസിഡന്റ് രേണുക മനോഹരന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിധിന് അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: