ആലപ്പുഴ: സത്യം ഗ്രാമസംഘം എന്ന പേരില്‍ ചിലര്‍ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കുന്നതായും പ്രധാനമന്ത്രിയുടെ അയല്‍ക്കൂട്ടം എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായും അറിയുന്നു. ചേര്‍ന്ന് ആറു മാസത്തിനുള്ളില്‍ ഒരു ലക്ഷം രൂപ വായ്പ നല്‍കുമെന്നാണ് പ്രചാരണം. ഇങ്ങനെ രൂപീകരിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പദ്ധതികളുമായോ ഭാരതീയ ജനതാപാര്ട്ടിയുമായോ യാതൊരു ബന്ധവുമില്ലെന്ന് മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: