കൊല്ലം: ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്ക്കെതിരെ പോലീസ് കേസെടുത്തു. യുഡിഎഫ് ഹര്‍ത്താലില്‍ വാഹനം തടഞ്ഞതിനാണ് കേസ്. ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്നായിരുന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസന്റെയും പ്രതിപക്ഷനേതാവ് രമേശ്—ചെന്നിത്തലയുടേയും വാഗ്ദാനം.
എന്നാല്‍ കൊല്ലത്ത് ഡിസിസി പ്രസിഡന്റ് നേരിട്ടുതന്നെ വഴിതടയാന്‍ റോഡിലിറങ്ങി. സ്കൂട്ടറില്‍ മറ്റു പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയാണ് മഹിളാകോണ്‍ഗ്രസ് നേതാവ് കൂടിയായ ബിന്ദുകൃഷ്ണ വാഹനങ്ങള്‍ തടഞ്ഞത്. ഒറ്റവണ്ടിയും വിടില്ലെന്ന് ആക്രോശിച്ച് വഴിതടഞ്ഞ ബിന്ദു കൃഷ്ണ തിരികെവീട്ടില്‍ പോയത് സഹപ്രവര്‍ത്തകയോടൊപ്പം സ്കൂട്ടറിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: