ജലനിരപ്പ് 64 ശതമാനം

Wednesday 18 October 2017 8:33 pm IST

തൊടുപുഴ: ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2370.66 അടിയിലെത്തി. മൊത്തം സംഭരണ ശേഷിയുടെ 64.044 ശതമാനമാണിത്. മുന്‍വര്‍ഷം ഇതേ സമയം 45.491 ശതമാനമായിരുന്നു. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 3.2 സെന്റി മീറ്റര്‍ മഴ പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തിയപ്പോള്‍ 11.042 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. സംസ്ഥാനത്താകെ 17.1978 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള്‍ ഉപഭോഗം 63.5109 ആയിരുന്നു.