മാന്നാര്‍: അനധികൃതമായി വിപുലമായ തോതില്‍ പടക്കശേഖരം പരസ്യമായി റോഡില്‍ പ്രദര്‍ശിപ്പിച്ച് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് ഹരിപ്പാട് പള്ളിപ്പാട് തെക്കുംമുറി കിഴക്കേപുളിമൂട്ടില് അബ്ദുള്‍ സമദ് (65), മാന്നാര്‍ കുരട്ടിക്കാട് ഇടശ്ശേരി കിഴക്കേതില്‍ വീട്ടില്‍ വേണുഗോപാല്‍ (46) എന്നിവരുടെ പേരുകളില്‍ എക്സ്പോളീസീവ് നിയമപ്രകാരം കേസെടുത്തു.
ദീപാവലിയോടനുബന്ധിച്ച് മാന്നാര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഉള്‍പ്പെട്ട ചെന്നിത്തല-തൃപ്പെരുംതുറ, ബുധനൂര്‍, എണ്ണയ്ക്കാട്, മാന്നാര്‍, കുരട്ടിശ്ശേരി വില്ലേജുകളിലെ വിവിധ സ്ഥലങ്ങളില്‍ വ്യാപകമായ തോതില്‍ പടക്കങ്ങളുടെ അനധികൃതവില്‍പ്പന കേന്ദ്രങ്ങള്‍ പെരുകി.
ഇതോടെ നിയമപരമായി അനുമതിപത്രങ്ങള്‍ കരസ്ഥമാക്കിയവര്‍ ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ലാ കലക്ടര്‍ എന്നിവക്ക് പരാതി നല്കി ഇതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. മാന്നാര്‍ പോലീസ് സിഐ: എസ്.വിദ്യാധരന്, എസ്ഐ കെ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ കച്ചവടകേന്ദ്രങ്ങളില്‍ പരിശോധന നടത്തി പത്തിലധികം പേരുടെ പടക്കശേഖരങ്ങള്‍ പിടിച്ചെടുത്തു. പോലിസ് സ്റ്റേഷന് എത്തിച്ച് വെള്ളമൊഴിച്ച് നീര്‍വീര്യമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: