ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്ആലപ്പുഴയില്‍

Wednesday 18 October 2017 8:38 pm IST

ആലപ്പുഴ: 25-ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ജില്ല ബാലശാസ്ത്ര കോണ്‍ഗ്രസ് നവംബര്‍ ഒന്നിന് രാവിലെ ഒമ്പതു മുതല്‍ ആലപ്പുഴ ഗവണ്‍മെന്റ് മുഹമ്മദന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ശാസ്ത്ര സാങ്കേതിക വിദ്യകളിലെ നൂതനാശയങ്ങള്‍ സുസ്ഥിര വികസനത്തിന് എന്ന വിഷയത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ പ്രോജക്ടുകള്‍ അവതരിപ്പിക്കും. തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകള്‍ നവംബര്‍ 16, 17 തീയതികളില്‍ തൃശ്ശൂര്‍ പിച്ചി വനഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കും. സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കുന്ന മികച്ച പ്രോജക്ടുകള്‍ ഡിസംബര്‍ 27 മുതല്‍ 31 വരെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുപ്പിക്കുമെന്ന് ജില്ല കോ ഓര്‍ഡിനേറ്റര്‍ എച്ച്. ശ്രീകുമാര്‍ അറിയിച്ചു. വിശദവിവരത്തിന് ഫോണ്‍ : 9447976901.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.