സംസ്ഥാന സ്‌കൂള്‍ കായിക മേള നാളെ മുതല്‍ പാലായില്‍ ഗതാഗത നിയന്ത്രണം

Wednesday 18 October 2017 9:00 pm IST

പാലാ: സംസ്ഥാന സ്‌കൂള്‍ കായിക മേളയോട് അനുബന്ധിച്ച് നാളെ രാവിലെ 6.30 മുതല്‍ 23 വരെ പാലായില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തൊടുപുഴ, ഈരാറ്റുപേട്ട ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും മെയിന്‍ റോഡിലൂടെ കോട്ടയം ഭാഗത്തേക്ക് പോകണം. ബസുകള്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന്റെ മുന്നില്‍ നിന്നും യാത്രക്കാരെ കയറ്റി പാര്‍ക്കിംഗ് അനുവദിക്കാതെ നേരെ മുന്നോട്ട് പോകണം. കോട്ടയം, കുറവിലങ്ങാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ആര്‍ വി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ബൈപാസ് റോഡിലൂടെ ളാലം പള്ളിയുടെ മുന്നിലെത്തി എല്ലാ വാഹനങ്ങളും നേരെ കുരിശുപള്ളി കവലയിലേക്ക് പോകേണ്ടതും യൂടേണ്‍ എടുത്ത് രാമപുരം റോഡിലേക്ക് പ്രവേശിച്ച് വീണ്ടും ബൈപാസ് റോഡിലൂടെ തൊടുപുഴ റോഡില്‍ പ്രവേശിക്കേണ്ടതാണ്. പൊന്‍കുന്നത്തു നിന്നും വരുന്ന വാഹനങ്ങള്‍ പാലം കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞുപോകേണ്ടതാണ്. സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിനുള്ളില്‍ വിവിഐപിയുടെ വാഹനങ്ങളും ആംബുലന്‍സിന്റെയും പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും വാഹനങ്ങള്‍ മാത്രമാണ് പാര്‍ക്ക്‌ചെയ്യേണ്ടത്. മീഡിയയുമായി ബന്ധപ്പെട്ട ഡിഷ് വച്ച വാഹനങ്ങള്‍ വടയറ്റുക്കാരുടെ വകസ്ഥലത്ത് സ്റ്റേഡിയത്തിന് അഭിമുഖമായി പാര്‍ക്ക്‌ചെയ്യാവുന്നതാണ്. കായികതാരങ്ങളെകൊണ്ടുവരുന്ന വാഹനങ്ങള്‍ മുനിസിപ്പല്‍ ബില്‍ഡിംഗിന്റെ മുന്‍വശത്ത് ഇറക്കേണ്ടതാണ്. രാവിലെ കായികതാരങ്ങളെ സ്റ്റേഡിയത്തില്‍ എത്തിച്ചാല്‍ പിന്നീട് വൈകിട്ട് ഭക്ഷണത്തിന് ശേഷം സെന്റ്‌തോമസ്‌ഹൈസ്‌കൂളിന്റെ മുന്‍വശത്തുനിന്നും അക്കോമഡേഷന്‍ സെന്ററിലേക്ക് കൊണ്ടുപോകേണ്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.