ധനപാലന്റെ ധനമദം

Wednesday 18 October 2017 9:27 pm IST

ഇന്ദ്രനും വരുണനും വായുവിനുമെല്ലാം ഓരോരോ ചുമതലകളുണ്ട്. പ്രകൃതി ദേവിയുടെ നിയോഗം ഇവരെല്ലാം അനുസരിച്ചേ പറ്റൂ. ശിവനും വിഷ്ണുവും ബ്രഹ്മാവുമെല്ലാം അവരുടെ നിയോഗങ്ങള്‍ അനുസരിക്കുന്നു. ഇവരെല്ലാം പരസ്പരം സഹകരിച്ചാണ് ഈ ചുമതലകള്‍ നിറവേറ്റുന്നത്. സൃഷ്ടി എന്ന നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ചുമതല ബ്രഹ്മാവിനാണ്. സംരക്ഷണ ചുമതല വിഷ്ണുവിനും. സംഹാരം ശ്രീപരമേശ്വരന്റെ ചുമതലയിലാണ്. പരസ്പര ബഹുമാനത്തോടെ ഇവര്‍ ഈ ചുമതലകള്‍ നിര്‍വഹിക്കുന്നു. ഇതിനിടയില്‍ അഹങ്കാരം വന്നാലോ? പ്രവര്‍ത്തനങ്ങള്‍ താറുമാറാകും. പ്രപഞ്ചത്തിന്റെ താളം തെറ്റും, തകിടം മറിയും. ഇത്തരമൊരു സാഹചര്യത്തിലേക്കൊന്ന് എത്തിനോക്കാം. ആ സാഹചര്യത്തെ ശ്രീപരമേശ്വരന്‍ എങ്ങനെ നേരിട്ടു എന്നും കാണാം. വടക്കേ ദിക്കിന്റെ ചുമതല കുബേരനെയാണ് പ്രകൃതി ചുമതലപ്പെടുത്തിയത്. ശ്രീപരമേശ്വരനിലുള്ള ഭക്തിയാണ് കുബേരനെ ഈ സ്ഥാനത്തിനര്‍ഹനാക്കിയത്. വിശ്രവസുമഹര്‍ഷിയുടെ പുത്രനായ വൈശ്രവണനാണ് കുബേരന്‍ എന്ന പേരില്‍ അറിയപ്പെട്ടത്. ധനത്തിന്റെ പാലകന്‍ എന്ന അധികവകുപ്പും വൈശ്രവണനുണ്ടായിരുന്നു. ഞാന്‍ ധനപാലനാണ് എന്ന അഹങ്കാരം ഇടക്ക് കുബേരന്റെ തലയില്‍ കടന്നുകൂടി. ധനപാലന്റെ ദൃഷ്ടിയില്‍ പരമശിവന്‍ ഒരു ശ്മശാനവാസിയും ഭിക്ഷാംദേഹിയും മാത്രം. കാളപ്പുറത്തുകയറി നടക്കുന്ന ഒരു ദരിദ്രവാസി. പക്ഷേ തനിക്ക് ഗുരുവായതിനാല്‍ വന്ദിക്കാതിരിക്കാനും മേല. എന്നാല്‍ ഞാന്‍ ധനപാലന്‍ മാത്രമല്ല, യക്ഷന്മാരുടെ രാജാവുമാണ്. ഗുരു എന്ന ഒരു സ്ഥാനം വിട്ടാല്‍ ശിവന്‍ തന്റെ ഒരു ആശ്രിതന്‍ മാത്രം. എങ്കിലും ഗുരുസ്ഥാനമുള്ളതിനാല്‍ ഇടയ്‌ക്കൊക്കെ പോയി കാണാനുള്ള ചുമതല തനിക്കുണ്ട്. അങ്ങനെ ഒരു ദിവസം, വൈശ്രവണന്‍ ശ്രീപരമേശ്വരനെ കാണാന്‍ കൈലാസത്തിലെത്തി. വൈശ്രവണന്‍ തലക്കനം ശിവന്റെ ശ്രദ്ധയില്‍ പെട്ടെങ്കിലും ഭഗവാന്‍ അതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. പുത്രന്‍ പിതാവുതന്നെ എന്നാണല്ലോ. അച്ഛന്റെ മനസ്സിലെ ചിന്ത ഉണ്ണി ഗണേശന്‍ വായിച്ചറിഞ്ഞു. വൈശ്രവണന് ശിക്ഷ കൊടുക്കേണ്ട സമയം ആയിരിക്കുന്നു. അച്ഛന്റെയും മകന്റെയും മനസ്സുകള്‍ ആശയങ്ങള്‍ കൈമാറി. വൈശ്രവണന്റെ അഹങ്കാരത്തിനുള്ള ശിക്ഷയും നിശ്ചയിക്കപ്പെട്ടു. ചൊല്ലിക്കൊടുത്താല്‍ നില്‍ക്കുന്നിടത്തല്ല ഇതിപ്പോള്‍. ഒരു നുള്ളെങ്കിലും കൊടുത്താലേ പറ്റൂ. ഉണ്ണി ഗണേശന്‍ ശിവപ്പെരുമാളിന്റെ സമീപത്തു ചെന്നു. വൈശ്രവണന്റെ കൈവശം ശിവഗുരുവിന് കാഴ്ച സമര്‍പ്പിക്കാന്‍ കൊണ്ടുവന്ന പഴക്കുലയുണ്ട്. അതിലേക്കാണ് ഉണ്ണി ഗണേശന്റെ നോട്ടം.