ജിഹാദി റോമിയോമാരെ കരുതിയിരിക്കണം : വിഎച്ച്പി

Wednesday 18 October 2017 9:39 pm IST

തൃശൂര്‍: പ്രണയത്തിന്റെ മറവില്‍ ചതിക്കുഴികളൊരുക്കുന്ന 'ജിഹാദി റോമിയോ'മാരെ പെണ്‍കുട്ടികള്‍ കരുതിയിരിക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ജി.കണ്ണന്‍. വിഎച്ച്പി വനിതാവിഭാഗമായ ദുര്‍ഗാവാഹിനി തൃശൂരില്‍ സംഘടിപ്പിച്ച ശക്തിസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒട്ടേറെ പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തി മതംമാറ്റി ഇതിനകം സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കടത്തിയിട്ടുണ്ട്. പലരും എവിടെയാണെന്നുപോലും അറിയില്ല. ലൗജിഹാദെന്ന ചതിക്കുഴിക്കുപിന്നില്‍ വന്‍ ഗുഢാലോചനയും ഭീകരസംഘടനകളുമുണ്ട്. ഇസ്ലാമിക ഭീകരസംഘടനകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ത്രീകളും ലൗജിഹാദിന്റെ ഏജന്റുമാരായി പെണ്‍കുട്ടികളെ വലയിലാക്കുന്നുണ്ട്. കണ്ണന്‍ ചൂണ്ടിക്കാട്ടി. കുടുംബങ്ങളുടേയും സമൂഹത്തിന്റെയും ശാന്തിയും സമാധാനവും തകര്‍ക്കുന്ന ഇത്തരം മതതീവ്രവാദത്തിനെതിരെ കര്‍ശന നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആയിരം വര്‍ഷമായി ഭാരതത്തിനെതിരെ ഇസ്ലാമിക തീവ്രവാദം യുദ്ധം തുടരുകയാണ്. അതിന്റെ ആധുനിക രൂപമാണ് ലൗജിഹാദ് ഉള്‍പ്പടെയുള്ള സംഭവങ്ങള്‍. എബിവിപി വിഭാഗ് സംയോജക് എം.രമ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിഎച്ച്പി ജില്ലാപ്രസിഡണ്ട് എം.കെ.രാജഗോപാല്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാസെക്രട്ടറി കെ.എസ്.കരുണാകരന്‍, വിഭാഗ് സെക്രട്ടറി സി.കെ.മധു, മാതൃശക്തി ജില്ലാസംയോജിക അമ്മുക്കുട്ടിയമ്മ, പ്രസന്ന വേണുഗോപാലന്‍, സരള ബാലന്‍, ഐശ്വര്യ സന്തോഷ്, ലതിക പെപ്പിന്‍ തുടങ്ങിയവരും സംസാരിച്ചു. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നില്‍ നിന്നാരംഭിച്ച ശോഭായാത്രയില്‍ നൂറുകണക്കിന് ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ അണിനിരന്നു. വിഎച്ച്പി സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് ബി.ആര്‍.ബലരാമന്‍ ശോഭായാത്ര ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ചെന്താമരാക്ഷന്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.