26 ഭീകരരെ കൊന്നു

Wednesday 18 October 2017 9:52 pm IST

ഇസ്‌ളാമബാദ്: പാക്കിസ്ഥാനിലെ ഐഎസ് പിന്തുണയുള്ള ഭീകരസംഘടനയായ ഹഖാനി ശൃംഖലക്കെതിരെ അമേരിക്ക ആക്രമണം തുടങ്ങി. ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ കുറഞ്ഞത് 26 ഹഖാനി ഭീകരരെങ്കിലും കൊല്ലപ്പെട്ടതായി അമേരിക്ക പറഞ്ഞു. ഇവര്‍ തട്ടിയെടുത്ത് ബന്ദികളാക്കിയ ഒരമേരിക്കന്‍ കുടുംബത്തെ മോചിപ്പിച്ച് ഒരാഴ്ചക്കുള്ളില്‍ അമേരിക്ക സംഘടനക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പാക്കിസ്ഥാനിലെ കുറാം പ്രവിശ്യയില്‍ ഹഖാനി ഭീകരര്‍ താവളമടിച്ച കെട്ടിടത്തിലായിരുന്നു ആക്രമണം. ആദ്യം ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. അതില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. അവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ എടുക്കാന്‍ വന്ന ഭീകരര്‍ക്കു നേരെ പിന്നീട് രണ്ടു മിസൈലുകള്‍ അയക്കുകയായിരുന്നു. 26 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ മരിച്ചിട്ടുണ്ടാകാം. യുഎസ് ്രേഡാണുകള്‍ ഇപ്പോഴും വട്ടമിട്ട് പറക്കുന്നുമുണ്ട്. ഹഖാനി ഭീകരര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ അമേരിക്ക പാക്കിസ്ഥാനു മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. അതിനിടെയാണ് ഡ്രോണ്‍ ആക്രമണം. അഞ്ചു വര്‍ഷം ഇവരുടെ തടവിലായിരുന്ന ജോഷ്വ ബോയല്‍ ഭാര്യ, മൂന്നു മക്കള്‍ എന്നിവരെ ഈ മാസം 11നാണ് മേചിപ്പിച്ചത്. പരിസര നിരീക്ഷണം നടത്തുകയായിരുന്ന ഡ്രോണാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് അമേരിക്കന്‍ കാമാന്‍ഡോകളായ സീലുകളെ അയച്ചു. എന്നാല്‍ ഇവരുടെ ഓപ്പറേഷന്‍ അടിയന്തരമായി നിര്‍ത്തേണ്ടിവന്നു. ഇവരെ രക്ഷിക്കാന്‍ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഡേവിഡ് ഹാലി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. വീണ്ടും നാണംകെടുമെന്ന് മനസിലാക്കിയ പാക്കിസ്ഥാന്‍ കുടുംബത്തെ മോചിപ്പിക്കുകയായിരുന്നു. 2011ല്‍ സീലുകളാണ് പാക്കിസ്ഥാനില്‍ ഒളിച്ചു കഴിയുകയായിരുന്ന ഒസാമ ബിന്‍ ലാദനെ കൊന്നത്. വീണ്ടും അത്തരമൊരു സംഭവം ഉണ്ടായാല്‍ പാക്കിസ്ഥാന് നാണക്കേടാണ്. മാത്രമല്ല ഇപ്പോള്‍ തന്നെ അമേരിക്ക പാക്കിസ്ഥാനെ കൈവിട്ട മട്ടാണ്. ബന്ധം കൂടുതല്‍ വഷളാകും എന്നു കണ്ടാണ് യുഎസ് കുടുംബത്തെ പാക്ക് സര്‍ക്കാര്‍ ഇടപെട്ട് മോചിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.