നാടോടി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തി

Wednesday 18 October 2017 9:55 pm IST

മുക്കം: മുക്കത്ത് നാടോടി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി. വര്‍ഷങ്ങളായി മുക്കം കടവ് പാലത്തിന് സമീപം നാല് സെന്റ് കോളനിയില്‍ താമസിക്കുന്ന പാലക്കാട് ആലത്തൂര്‍ സ്വദേശി കൃഷ്ണന്‍(38)നാണ്പരിക്കേറ്റത്. ഇയാളുടെ കുടല്‍മാല പുറത്ത് ചാടിയ നിലയിലായിരുന്നു. ബുധനാഴ്ചവൈകിട്ട് അഞ്ചര യോടെയാണ് സംഭവം. ഭക്ഷണം കഴിക്കാന്‍ കൈ കഴുകാന്‍ പോവുന്നതിടെ കാല്‍ വഴുതി കമ്പിയില്‍ വീണതാണ ന്നാണ് ഇയാള്‍ക്കൊപ്പം താമസിക്കുന്ന സ്ത്രീ നല്‍കിയ മൊഴി. സ്ത്രീക്കൊപ്പം കൃഷ്ണനെ കൂടാതെ മറ്റൊരാളും രണ്ട് കുട്ടികളുമുണ്ട്. മുക്കം ഫയര്‍ഫോഴ്‌സ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കൃഷ്ണന്‍ ചികിത്സയിലാണ്. മുക്കം പോലീസ് അന്വേഷണമാരംഭിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.