കോട്ടയം മെഡിക്കല്‍ കോളേജ് അദ്ധ്യാപക പരിശീലനത്തിന്റെ നോഡല്‍ കേന്ദ്രം

Wednesday 18 October 2017 10:12 pm IST

കോട്ടയം: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ രാജ്യത്തെ പത്ത് മെഡിക്കല്‍ കോളേജുകളെ അദ്ധ്യാപക പരിശീലനത്തിനുള്ള മേഖലാകേന്ദ്രവും നോഡല്‍ കേന്ദ്രവുമായി നിശ്ചയിച്ചപ്പോള്‍ കേരളത്തില്‍ അതിനുള്ള നിയോഗം ലഭിച്ചത് കോട്ടയം മെഡിക്കല്‍ കോളേജിന്. ഒരുവര്‍ഷത്തെ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നാല്‍പതോളം സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 69 സീനിയര്‍ മെഡിക്കല്‍ വിദ്യാഭ്യാസ വിചക്ഷണര്‍ക്ക് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് വിതരണം ഇന്നലെ നടന്നു. പ്രൊഫസ്സര്‍മാരായ ഡോ. വൈദ്യനാഥന്‍, ദയാനന്ദബാബു, പി. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ. ജോസ് ജോസഫ് അദ്ധ്യക്ഷനായി. ഡോ. രാധ റ്റി.ആര്‍, തിരുവനതപുരം മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. രാജ്യത്തിനും ലോകത്തിനുതന്നെയും മാതൃകയായിമാറുകയാണ്ഇന്ത്യന്‍മെഡിക്കല്‍ കൗണ്‍സില്‍ മേധാവികളായ ഡോ. എം. രാജലക്ഷ്മിയുടെയും ഡോ. വേദ്പ്രകാശ് മിശ്രയുടെയും നേതൃത്വത്തില്‍ രൂപം കൊണ്ട ഈ ഉന്നതതല മെഡിക്കല്‍ അദ്ധ്യാപക പരിശീലനപരിപാടി. കോട്ടയത്ത് നോഡല്‍ കേന്ദ്രത്തിന്റെ കണ്‍വീനര്‍ ഡോ. ആര്‍. സജിത് കുമാറിന്റെ നേതൃത്വത്തില്‍ പതിനാലോളം പരിശീലകരാണ് പരിപാടികള്‍ നിയന്ത്രിക്കുന്നത്.