മമതയെ വധിക്കാന്‍ ആവശ്യപ്പെട്ട് സന്ദേശം

Thursday 19 October 2017 7:49 am IST

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വധിക്കണമെന്നാശ്യപ്പെട്ട് അമേരിക്കയില്‍ നിന്ന് സന്ദേശം ലഭിച്ചെന്ന് യുവാവ്. മമതയെ വധിച്ചാല്‍ 65 ലക്ഷം രൂപ നല്‍കാം എന്ന വാഗ്ദാനവുമായി വാട്‌സാപ്പ് വഴിയാണ് ഫോണ്‍ കോള്‍ വന്നത്. ഫ്‌ളോറിഡയില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്നും ലത്തീന്‍ എന്നു പരിചയപ്പെടുത്തിയ ഒരാളാണ് വിളിച്ചതെന്നും ഭേറാംപൂര്‍ സ്വദേശിയായ പോളിടെക്‌നിക് വിദ്യാര്‍ഥി പറഞ്ഞു. യുവാവിന്റെ പരാതിയില്‍ ബംഗാള്‍ പോലീസ് അന്വേഷണം ആരംഭിച്ചു.