ന്യൂദല്‍ഹി: ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. സഹോദരന് സരോവര്‍ സിങ്ങിന്റെ ഭാര്യയും ബിഗ് ബോസ് 10 റിയാലിറ്റി ഷോ മുന്‍ മത്സരാര്‍ഥിയുമായി അകാന്‍ഷ ആണ് പരാതി നല്‍കിയത്. യുവരാജിന്റെ അമ്മ ശബ്നം സിങ്ങിനെതിരെയും പരാതിയുണ്ട്.
ഭര്‍ത്താവിന്റെയും അമ്മയുടേയും പീഡനം സഹിക്കാവുന്നില്ലെന്ന് ആരോപിച്ച് അകാന്‍ഷ വിവാഹമോചനത്തിനും അപേക്ഷ നല്‍കിയെന്ന് റിപ്പോര്‍ട്ടുണ്ട്. യുവരാജ് കഞ്ചാവ് ഉപയോഗിക്കാറുണ്ട്. യുവരാജ് കഞ്ചാവു വലിക്കാറുണ്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ അകാന്‍ഷ മുമ്പ് ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: