വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

Wednesday 18 October 2017 10:25 pm IST

മാനന്തവാടി: കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു. വയനാട് അഞ്ചാംമൈല്‍ കാരാട്ടുകുന്ന് പുത്തൂര്‍ മമ്മൂട്ടിയുടെ മകന്‍ റസ്മില്‍(15),കെല്ലൂര്‍ കാരാട്ടുകുന്ന് എഴുത്തന്‍ ഹാരീസിന്റെ മകന്‍ റിയാസ് (15) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ ചേര്യംകൊല്ലി വലിയ പാലത്തിന് സമീപം കഴുക്കലോടിയിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഇരുവരും പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ മാനന്തവാടി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി രണ്ടു പേരേയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദ്വാരക സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച റസ്മിന്‍. റിയാസ് ഇതേ സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.