റോഡരികില്‍ മാലിന്യ കൂമ്പാരം

Wednesday 18 October 2017 11:19 pm IST

കളമശ്ശേരി: മുപ്പത്തടം മേഖലയില്‍ മാലിന്യം തള്ളുന്നത് വര്‍ദ്ധിക്കുന്നു. അജൈവ മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും പ്ലാസ്‌ക് കവറുകളിലാക്കിയാണ് റോഡരികില്‍ തള്ളുന്നത്. മാലിന്യം ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. റോഡിലൂടെ കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയുന്നില്ല. കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ കാരണം തെരുവ് നായ്ക്കള്‍ പെരുകുന്നുണ്ട്, ഇതും ജനങ്ങള്‍ക്കും ഭിഷണിയാകുന്നു. പ്രദേശവാസികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷകാലത്തു നിരവധി പേര്‍ക്ക് പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്താണ് കടുങ്ങല്ലൂര്‍. റോഡരികില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മീന്‍ കടകള്‍, ഇറച്ചിക്കടകള്‍ എന്നിവിടങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ മാലിന്യം തള്ളുന്നത്. കടുങ്ങലൂര്‍ പഞ്ചായത്തില്‍ മാലിന്യ സംസ്‌കരണ സംവിധാനം ഇല്ലാത്തതാണ് ഇതിനു കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.