സഹായം തേടുന്നു

Wednesday 18 October 2017 11:21 pm IST

കാക്കനാട്: ഇരുവൃക്കകളും തകരാറിലായ നിര്‍ധന യുവാവ് ചികിത്സയ്ക്കായി സഹായം തേടുന്നു. കാക്കനാട് പടമുകള്‍ ഇന്ദിര ജങ്ഷനില്‍ താമസിക്കുന്ന മോരിക്കമൂല വീട്ടില്‍ എം.ജി. സുനില്‍ (27) ആണ് സഹായം തേടുന്നത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് സുനിലിനു ജീവിതത്തിലേക്കു മടങ്ങിവരാനുള്ള ഏകമാര്‍ഗം. ഇതിലേക്കായി വലിയ തുക ആവശ്യമാണെങ്കിലും നിര്‍ധന കുടുംബമായതിനാല്‍ ചികിത്സയ്ക്കു പണം കണ്ടെത്താനാകാത്ത അവസ്ഥയിലാണ്. വെല്‍ഡിങ് തൊഴിലാളിയാണ് സുനില്‍. രോഗിയായ പിതാവും മാതാവും സഹോദരനുമടങ്ങുന്ന നിര്‍ധനരായ ഈ കുടുംബത്തിനു ഇത്രയും തുക ചെലവഴിക്കാനുള്ള ശേഷിയില്ല. ഡയാലിസിസിലൂടെയാണ് ജീവിതം മുന്നോട്ട്‌കൊണ്ടുപോകുന്നത്. കടബാധ്യതയിലായ കുടുംബത്തിന് ശസ്ത്രക്രിയയ്ക്കു വേണ്ടുന്ന തുക കണ്ടെത്താന്‍ നാട്ടിലെ പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്നു ചികിത്സാ സഹായനിധി രൂപീകരിച്ചു. നഗരസഭ കൗണ്‍സിലര്‍ പി.എം. സലീം ചെയര്‍മാനും എം.കെ. അബു കണ്‍വീനറുമായി സിന്‍ഡിക്കേറ്റ് ബാങ്ക് കാക്കനാട് ശാഖയില്‍ ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. (നമ്പര്‍: 43212200055229, ഐഎഫ്എസി കോഡ്: എസ്വൈഎന്‍ബി 0004321). ഫോണ്‍ 9447404185.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.