ഹര്‍ഷിതയെ കൊലപ്പെടുത്തിയത് സഹോദരി ഭര്‍ത്താവ്

Thursday 19 October 2017 8:44 am IST

ചണ്ഡീഗഡ്: ഹരിയാനയിലെ പാനിപ്പത്തില്‍ 22കാരിയായ ഗായിക ഹര്‍ഷിത ദഹിയയെ കൊലപ്പെടുത്തിയത് സഹോദരി ഭര്‍ത്താവാണെന്ന് വെളിപ്പെടുത്തല്‍. തന്റെ ഭര്‍ത്താവാണ് ഹര്‍ഷിതയെ കൊലപ്പെടുത്തിയതെന്ന് സഹോദരി ലത പോലീസിന് മൊഴി നല്‍കി. ദിനേഷ് സഹോദരിയെ 2004ല്‍ ബലാത്സംഗം ചെയ്തിരുന്നുവെന്നും തന്റെ മാതാവിനെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും ലത പോലീസിന് മൊഴി നല്‍കി. മാതാവിന്റെ കൊലപാതകത്തിന്റെ ദൃക് സാക്ഷിയായിരുന്നു ഹര്‍ഷിതയെന്നും ലത പോലീസിനോട് പറഞ്ഞു. എന്നാല്‍ പോലീസ് മൊഴി പൂര്‍ണമായും വിശ്വാസത്തിലടുത്തിട്ടില്ല. ലപാതകമുള്‍പ്പടെ വിവിധ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ലതയുടെ ഭര്‍ത്താവ് ദിനേഷ് ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. ദല്‍ഹിയില്‍ താമസിക്കുന്ന ഹരിയാനക്കാരിയായ ഹര്‍ഷിത ദഹിയയാണ് വെടിറ്റേ് മരിച്ചത്. പാനിപ്പത്തിലെ ഒരു ഗ്രാമത്തില്‍ പരിപാടിയില്‍ പെങ്കടുത്തശേഷം ദല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നതിനിടെയാണ് സംഭവം. തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് ഈയടുത്ത് സാമൂഹികമാധ്യമങ്ങളില്‍ ഹര്‍ഷിത പോസ്റ്റിട്ടിരുന്നു. വധഭീഷണിയെ താന്‍ ഭയക്കുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതേ കുറിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.