വെടിയുണ്ടകൾക്കിടയിൽ സൈന്യത്തിന്റെ ദീപാവലി ആഘോഷം

Thursday 19 October 2017 11:13 am IST

കശ്മീർ: രാജ്യമെട്ടാകെ ഇന്ന് ദീപാവലി ആഘോഷത്തിലാണ്. ദീപാവലിയുടെ ഈ ആഘോഷ വേളയിൽ നമ്മുടെ സൈനികരും വൻ ഉത്സാഹത്തോടെയാണ് പങ്ക് ചേർന്നത്. ജമ്മുകശ്മീരിലെ പൂഞ്ച് സെക്ടറിൽ സൈനികർ ഒരുക്കിയ ദീപവലിക്കാഴ്ച ഏവരുടെയും മനം കവർന്നു എന്നതിൽ സംശയമില്ല. പാക്കിസ്ഥാൻ അനുദിനം വെടിനിർത്തൽ കരാർ ലംഘിക്കുന്ന ഒരു പ്രദേശമാണ് പൂഞ്ച് സെക്ടർ. എന്നാൽ പാക്കിസ്ഥാന്റെ ഈ പ്രകോപനങ്ങൾക്കൊന്നും തന്നെ ഭാരത്തിന്റെ വീര സൈനികരുടെ ദീപാവലി ആഘോഷത്തെ തടയാൻ കഴിഞ്ഞില്ല. ദീപങ്ങൾ തെളിയിച്ചും മധുരം നുകർന്നും അവർ ദീപാവലി ആഘോഷിച്ചു. 'ശത്രുക്കൾക്ക് ഏത് സമയത്തും തക്കതായ മറുപടി നൽകാൻ തങ്ങൾക്ക് സാധിക്കും, അതിന് യാതൊരു കുറവും ഉണ്ടായിരിക്കില്ല, ഭാരത് മാതാ കി ജയ്'- ഏറെ വീറുറ്റ സ്വരത്തോടെ സൈന്യം ഉച്ചത്തിൽ പറഞ്ഞു. https://twitter.com/ANI/status/920851412807856129

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.