നെടുമ്പനയ്ക്കും തൃക്കോവില്‍ വട്ടത്തിനും 100 കോടി കേന്ദ്രസഹായം

Thursday 19 October 2017 10:55 am IST

കൊല്ലം: പരിമിതികള്‍ ഇനി വികസനത്തിന് തടസമാകില്ല തൃക്കോവില്‍വട്ടം, നെടുമ്പന പഞ്ചായത്തുകളില്‍. കാരണം നഗരങ്ങളുടെ സൗകര്യങ്ങള്‍ ഇവിടേക്കെത്തുകയാണ്. നാഷണല്‍ അര്‍ബന്‍ മിഷന്‍ ഗുണമേന്മയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി തെരഞ്ഞെടുത്തത് തൃക്കോവില്‍വട്ടം നെടുമ്പന പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മുഖത്തല ക്ലസ്റ്ററിനെയാണ്. പദ്ധതിയുടെ പ്രാഥമികതല വിലയിരുത്തലിന് ശേഷം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി നടത്തിപ്പിനുള്ള ആദ്യ യോഗം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് കമ്മിറ്റിയംഗങ്ങള്‍, സര്‍ക്കാര്‍തല നിര്‍വഹണ ഉദ്യോഗസ്ഥര്‍, പൗരപ്രമുഖര്‍, സാമൂഹ്യ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് കര്‍മ്മപദ്ധതി രൂപീകരണത്തിന് നവംബര്‍ ആദ്യ ആഴ്ച യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി എല്ലാ വകുപ്പുകളുടേയും ഏകോപനം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ:എസ്. കാര്‍ത്തികേയന്‍ യോഗത്തെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.