അവധിയില്‍ പോകാനുള്ള തീരുമാനം മാറ്റി തോമസ് ചാണ്ടി

Thursday 19 October 2017 12:00 pm IST

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പോകാനുള്ള തീരുമാനം മാറ്റി.നവംബര്‍ ഒമ്പതിന് നിയമസഭ ചേരാനിരിക്കുന്നതിനെ തുടര്‍ന്നാണ് അവധി മാറ്റിയതെന്നാണ് വിശദീകരണം. നവംബര്‍ ആദ്യം മുതല്‍ ഒരു മാസത്തെ അവധിക്കാണു മുഖ്യമന്ത്രിയോട് അനൗദ്യോഗികമായി മന്ത്രി അനുമതി തേടിയിട്ടുള്ളതെന്നായിരുന്നു നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും കൈയിലേക്കുള്ള രക്തയോട്ടം കുറഞ്ഞതിനെ തുടര്‍ന്ന് ഒരു കൈ ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാണ്. കൈയ്ക്കു ശസ്ത്രക്രിയ വേണ്ടി വന്നേക്കും. അമേരിക്കയില്‍ ചികിത്സയ്ക്കു പോകുന്നതിനെ കുറിച്ചാണ് ആലോചനയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.