തിരുവനന്തപുരം: നുണപറയാതെ നിലനില്‍പ്പില്ലാത്ത രണ്ട് പ്രസ്ഥാനങ്ങളാണ് സിപിഎമ്മും കോണ്‍ഗ്രസ്സുമെന്ന് ഭാരതീയവിചാരകേന്ദ്രം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്. പി. പരമേശ്വരന് നവതി ആഘോഷങ്ങളുടെ ഭാഗമായി ഭാരതീയ വിചാരകേന്ദ്രം നടത്തിവന്ന പുസ്തകോത്സവത്തിന്റെ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജിഎസ്ടിയും നോട്ട് നിരോധനവും പോലുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുപ്രചാരണം നടത്തിയിട്ടും ജനങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന അക്രമങ്ങള്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും തലയില്‍ കെട്ടിവയ്ക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസ്സും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാതിവിദ്വേഷമില്ലാതെ സംസാരിക്കാന്‍ ഇവര്‍ക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അധ്യക്ഷന്‍ കെ.വി. രാജശേഖരന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: