പാക്കിസ്ഥാൻ റേഞ്ചേഴ്സിനൊപ്പം ദീപാവലി ആഘോഷിച്ച് ഇന്ത്യൻ സൈന്യം

Thursday 19 October 2017 2:44 pm IST

വാഗാ: അതിർത്തിയിൽ പാക്കിസ്ഥാൻ റേഞ്ചേഴ്സിനൊപ്പം ദീപാവലി ആഘോഷിച്ച് ബിഎസ്എഫ്. അട്ടാരി-വാഗാ അതിര്‍ത്തിയിലെ ബി.എസ്.എഫ്, പാക്കിസ്ഥാന്‍ അതിര്‍ത്തി രക്ഷാസേനയായ പാക്കിസ്ഥാനി റേഞ്ചേഴ്സിന് ദീപാവലി മധുരം കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരില്‍ ബന്ദിപോറയിലെ നിയന്ത്രണ രേഖയ്ക്കു സമീപം ഗുരെസ് സെക്ടറില്‍ സൈനികര്‍ക്കൊപ്പമാണ് ദീപാവലി ആഘോഷിച്ചത്. സൈനിക മേധാവി വിപിന്‍ റാവത്, ഉത്തര മേഖല കമാന്‍ഡന്റ് ചീഫ് ലഫ്.ജനറല്‍ ദേവ്രാജ് അന്‍ബു, ചിനാര്‍ കോര്‍പ്സ് കമാന്‍ഡര്‍ ലഫ്.ജനറല്‍ ജെ.എസ് സന്ധു എന്നിവരും മോദിയെ അനുഗമിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.