അനന്തപുരി നൃത്ത സംഗീതോത്സവത്തിന് തുടക്കം

Thursday 19 October 2017 2:09 pm IST

തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാള്‍ സ്മാരക നാട്യകലാകേന്ദ്രത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും അനന്തപുരി നൃത്തസംഗീതോത്സവവും 2017-ഉം 105-ാമത് ശ്രീ ചിത്തിര തിരുന്നാള്‍ ജയന്തി ആഘോഷവും ഇന്നലെ ആരംഭിച്ചു. 29 ന് സമാപിക്കും. സംസ്ഥാനാടിസ്ഥാനത്തില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള കലാമത്സരങ്ങള്‍ ഇന്നലെ ആരംഭിച്ചു. ഡോ. ബിജു രമേശിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഗായകന്‍ ജി. വേണുഗോപാല്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ജന്മദിനമായ നാളെ രാവിലെ 8 ന് കവടിയാര്‍ പഞ്ചവടിയില്‍ പുഷ്പാര്‍ച്ചന. 9.30 ന് കലാകേന്ദ്രത്തില്‍ ശ്രീ ചിത്തിര തിരുനാള്‍ സംഗീതാര്‍ച്ചന ഡോ കെ. അമ്പാടി (ഡയറക്ടര്‍ ഓഫ് പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍) ഉദ്ഘാടനം ചെയ്യും. കലാസാംസ്‌കാരികരംഗത്തെ പ്രമുഖരെ ആദരിക്കും. വാഴമുട്ടം ചന്ദ്രബാബു നയിക്കുന്ന സര്‍വമത ശാസ്ത്രീയസംഗീതകച്ചേരിയും ഗുരുപൂജയും നടക്കും. 22 ന് നടക്കുന്ന ചിത്രരചനാ മത്സരങ്ങള്‍ ലളിതകലാ അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കാരയ്ക്കാമണ്ഡപം വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. 24 ന് വിജെടി ഹാളില്‍ നടക്കുന്ന അനന്തപുരി നൃത്ത സംഗീതോത്സവവും സാസ്‌കാരികസമ്മേളനവും മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. മേയര്‍ വി.കെ. പ്രശാന്ത് മുഖ്യാതിഥി ആയിരിക്കും. 25 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി ഡോ തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ഒ.രാജഗോപാല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് കലാമത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ബാംഗ്ലൂര്‍ അഭയലക്ഷ്മി അവതരിപ്പിക്കുന്ന ഒഡീസി നൃത്തശില്പവും ഉണ്ടായിരിക്കും. 26 ന്റെ സാംസ്‌കാരികസമ്മേളനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് 'ഗാനാഞ്ജലി' പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകര്‍ നയിക്കും. 27 ന് സമ്മേളനം മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും. ജനറല്‍ കണ്‍വീനര്‍ ഡോ ബിജു രമേശ് അധ്യക്ഷത വഹിക്കും. നെഹ്‌റുയുവ കേന്ദ്ര മുന്‍ വൈസ് ചെയര്‍മാന്‍ വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വപ്‌നാരാജേന്ദ്രകുമാര്‍ (ബാംഗ്ലൂര്‍) അവതരിപ്പിക്കുന്ന 'സാലഭഞ്ജിക' മോഹിനിയാട്ട നൃത്തശില്പവും ഉണ്ടായിരിക്കും. 28 ന് നടക്കുന്ന സമ്മേളനം കെ. മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാകേന്ദ്രം അവതരിപ്പിക്കുന്ന നാദലയ മ്യൂസിക്കല്‍ സിംഫണിയും ഉണ്ടായിരിക്കും. 29 ന്റെ സമാപനയോഗം വി.എസ്. ശിവകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. നടന്‍ മധു മുഖ്യാതിഥി ആയിരിക്കും. 25 മുതിര്‍ന്ന കലാകാരന്മാരെ ആദരിക്കും. തുടര്‍ന്ന് കലാക്ഷേത്ര വിലാസിനി ചിട്ടപ്പെടുത്തിയ നൃത്തസന്ധ്യയും ഉണ്ടായിരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഡോ. ബിജു രമേശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശോഭനാ ജോര്‍ജ്, ധര്‍മാലയം കൃഷ്ണന്‍ നായര്‍, ഷാജി പ്രഭാകര്‍ എന്ന

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.