പോത്തന്‍കോട്: വെമ്പായം തേക്കട ഗവ. എല്‍പി സ്കൂളിനു സമീപത്തു നിന്നും വട്ടപ്പാറയില്‍ നിന്നും നിരോധിത പുകയില ഉത്പന്നം പിടികൂടി. തേക്കട ജംഗ്ഷനില്‍ പെട്ടിക്കട നടത്തിവന്നിരുന്ന തേക്കട കുന്നുംപുറത്തു വീട്ടില്‍ തങ്കമണി (54)യെയും വട്ടപ്പാറ ജംഗ്ഷന് സമീപം കട നടത്തി വരുന്ന വലിക്കോണം റോഡരികത്തു വീട്ടില്‍ ലീല (64)യെയുമാണ് വട്ടപ്പാറ പോലീസ് കടകളില്‍ നടത്തിയ തിരച്ചിലിലൂടെ പിടികൂടിയത്. നിലവില്‍ ലീലയുടെ പേരില്‍ പുകയില വിറ്റ കുറ്റത്തിന് അഞ്ചോളം കേസുകളുണ്ട്. സ്കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ചായിരുന്നു വില്പന. ബുധനാഴ്ച രാവിലെ വട്ടപ്പാറ എസ്ഐ ഹരിലാല്‍, എഎസ്ഐ ഷാവത്ത്, ശ്രീരാജ്, സുനില്‍കുമാര്‍, സവിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. രണ്ടുപേരില്‍ നിന്നും പോലീസ് 1500 ഓളം കവര്‍ നിരോധിത പുകയില ഉത്പന്നം കണ്ടെടുത്തു.
യുവാവ് അറസ്റ്റില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: