തിരുവനന്തപുരം: കാറില്‍ നിന്നും ട്രെയിനില്‍ നിന്നും ബാഗ് മോഷ്ടിക്കുന്ന വിരുതനെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. എറണാകുളം കാലടി സ്വദേശി ജനീഷ് ആണ് പിടിയിലായത്. യാത്രയ്ക്കിടയില്‍ ആഹാരം കഴിക്കുന്നതിനും മറ്റും ഹോട്ടലുകളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്നും രാത്രികാലങ്ങളില്‍ യാത്രചെയ്യുന്ന ട്രെയിന്‍ യാത്രക്കാരില്‍ നിന്നുമാണ് ഇയാള്‍ ബാഗുകള്‍ തട്ടിയെടുക്കുന്നത്. സെക്കന്റ് ക്ലാസ്സ് ടിക്കറ്റ് എടുത്ത് ടെയിനില്‍ യാത്ര തുടങ്ങുന്ന ഇയാള്‍ ടിടിആറിനെ കണ്ട് എസി ടിക്കറ്റ് തരപ്പെടുത്തിയാണ് ബാഗുകള്‍ കവര്‍ച്ച ചെയ്യുന്നത്. തിരുവനന്തപുരം ഓവര്‍ബ്രിഡ്ജിന് സമീപമുള്ള ഹോട്ടലില്‍ ആഹാരം കഴിക്കാന്‍ വന്ന കുടുംബം യാത്രചെയ്ത കാറില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നത്, കൊച്ചി മറൈന്‍ ഡ്രൈവില്‍ നിന്ന് ബാഗ് കവര്‍ന്നത് മുതലായ കേസുകള്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഇയാളില്‍ നിന്ന് മോഷണമുതലുകള്‍ കണ്ടെത്തുകയും ചെയ്തു. ഇയാള്‍ക്കെതിരെ ഫോര്‍ട്ട്, അടിമാലി, കോട്ടയം റെയില്‍വേ പോലീസ്സ്റ്റേഷന്, ആലപ്പുഴ പോലീസ് റെയില്വേസ്റ്റേഷന്, എറണാകുളം റെയില്‍വേ പോലീസ് സ്റ്റേഷന് എന്നിവിടങ്ങളിലും തമിഴ്നാട്ടിലെ വിവിധ റെയില്‍വേ പോലീസ് സ്റ്റേഷനുകളിലും സമാനരീതിയിലുള്ള കേസുകള്‍ നിലവിലുണ്ട്. കണ്‍ട്രോള്‍റൂം എസി വി. സുരേഷ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ എസ്ഐ കെ.എല്‍. സമ്പത്ത്, ഷാഡോ ടീം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ജനീഷിനെ അറസ്റ്റുചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: