കണ്ണൂര്‍: നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്സിന്റെ നവംബറില്‍ നടക്കുന്ന പതിനൊന്നാമത് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. നഴ്സറി, എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായാണ് മത്സരം. 22ന് കാലത്ത് കണ്ണൂര്‍ മുനിസിപ്പല്‍ സ്കൂളില്‍ വെച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള കുട്ടികള്‍ 9961242301, 9400431705 എന്നീ നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. വാര്‍ത്താസമ്മേളനത്തില്‍ പ്രദീപന് മാലോത്ത്, പി.ജി.ശ്രീജിത്ത്, കൃഷ്ണന് നെല്ലൂര്‍, കെ.പി.നദീര്‍, അഗസ്ത്യദേവി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: