പെരുമ്പാവൂരില്‍ നൂറ് കിലോ കഞ്ചാവ് പിടികൂടി

Thursday 19 October 2017 10:01 pm IST

പിക്അപ്പ് വാനിനു പിന്നില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ കഞ്ചാവ്

പെരുമ്പാവൂര്‍: പിക്അപ് വാനില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 122 കിലോ കഞ്ചാവ് പെരുമ്പാവൂര്‍ പോലീസ് പിടികൂടി. മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
കാഞ്ഞിരപ്പിള്ളി സ്വദേശി ജോബി, അടിമാലി കമ്പിളിക്കണ്ടം മുനിയറ സ്വദേശി വിനോദ്, തൃശൂര്‍ സ്വദേശി മാത്യു എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച പിക്അപ് വാനും ഇതിന് വഴികാട്ടിയായി വന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് വൈകിട്ട് വല്ലം പാലത്തിന് സമീപത്ത് സംശയം തോന്നിയ വാഹനങ്ങള്‍ പരിശോധിച്ചപ്പോഴാണ് പിക് അപ് വാനിന്റെ പിന്‍ഭാഗത്ത് പ്രത്യേകം ഉണ്ടാക്കിയ അറയില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടത്. ചെറിയ തൂക്കത്തിലുള്ള നിരവധി പാക്കറ്റുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇത് അടുത്തിടെയുണ്ടായ ലഹരിവേട്ടയിലെ ഏറ്റവും വലുതെന്നാണ് പറയുന്നത്. ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ് പ്രാഥമിക നിഗമനം.

അറസ്റ്റിലായവര്‍

ഇടുക്കിയിലേക്ക് കൊണ്ടുപോകും വഴി പിടിയിലായെന്നാണ് സൂചന. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനു ശേഷമേ വിശദവിവരങ്ങള്‍ നല്‍കാനാവൂയെന്നാണ് പോലീസ് പറയുന്നത്. സിഐ ജെ. കുര്യാക്കോസ്, എസ്‌ഐ പി.എ. ഫൈസല്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്.