കൊല്‍ക്കത്തയില്‍ ബഹുനിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം

Thursday 19 October 2017 5:42 pm IST

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബഹുനിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം. നഗരമധ്യത്തിലുള്ള ജിബാന്‍ സുധാ ബില്‍ഡിംഗിന്റെ 16,17 നിലകളിലാണ് തീപിടിത്തമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എല്‍ഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബില്‍ഡിംഗിലാണ് തീപിടിത്തമുണ്ടായത്.