എടക്കാനം അംഗന്‍വാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

Thursday 19 October 2017 8:53 pm IST

ഇരിട്ടി: ഇരിട്ടി നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയില്‍ പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ എടക്കാനം അംഗന്‍വാടി കെട്ടിടോദ്ഘാടനം പി.കെ.ശ്രീമതി എം പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി സിഡിപിഒ നിഷ പാലത്തടത്തില്‍ പദ്ധതി വിശദീകരിച്ചു. മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.സരസ്വതി, ക്ഷേമകാര്യ സ്റ്റാന്റിങ്ങ്കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ബള്‍ക്കീസ്, കൗണ്‍സിലര്‍മാരായ സത്യന്‍ കൊമ്മേരി, കെ.സുരേഷ്, എം.പി.അബ്ദുള്‍റഹിമാന്‍, നഗരസഭാ സെക്രട്ടറി അന്‍സല്‍ ഐസക്, സി.പി.പ്രശാന്ത്, എ.ഉത്തമന്‍, ഇ.പ്രസന്ന കുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.ലത സ്വാഗതവും വി.കെ.വനജ നന്ദിയും പറഞ്ഞു. കാരക്കാട് ജോസിന്റെ സ്മരണക്കായി അംഗന്‍വാടി കെട്ടിടത്തിനുള്ള 5 സെന്റ് സ്ഥലം വിട്ടുനല്‍കിയ മകന്‍ ജോര്‍ജ്ജ് തോമസിനെ ചടങ്ങില്‍ പി.കെ. ശ്രീമതി എംപി ആദരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.