ഇരിട്ടി: കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള ജില്ലാ എംപ്ലോയബിലിറ്റി സെന്ററും ഇരിട്ടി മഹാത്മാഗാന്ധി കോളേജ് കരിയര്‍ ഗൈഡന്‍സ് ആന്റ് പ്ലേസ്മെന്റ് സെല്ലും ചേര്‍ന്ന് ‘ലക്ഷ്യ 2017’ തൊഴില്‍മേള സംഘടിപ്പിക്കുന്നു. 21 ന് രാവിലെ 10 മണിക്ക് എംജി കോളേജ് ഓഡിറ്റോറിയത്തില്‍ സണ്ണിജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
മുപ്പത്തി അഞ്ചോളം കമ്പനികളും സ്ഥാപനങ്ങളും പങ്കെടുക്കുന്ന മേളയില്‍ ആയിരത്തിയഞ്ഞൂറോളം ഒഴിവുകളില്‍ ഇന്റര്‍വ്യൂ നടക്കും. ഓട്ടോമൊബൈല്‍, ഐടി , ബാങ്കിങ്, ബിപിഓ, എജുക്കേഷന്‍, ഫിനാന്‍സ്, റീട്ടയില്‍ തുടങ്ങി വിവിധ മേഖലകളിലാണ് ഇന്റര്‍വ്യൂ നടക്കുക. 35 വയസ്സില്‍ താഴെ അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കാവുന്നതാണ്.
രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കണ്ണൂര്‍ ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന് തുകയായ 250 രൂപയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും, നല്കി അന്നേ ദിവസം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് എല്ലാ ഇന്റര്‍വ്യൂവിലും പങ്കെടുക്കാവുന്നതാണ് . ഫോണ്‍: 0497 2707610. വാര്‍ത്താസമ്മേളനത്തില്‍ മഹാത്മാ ഗാന്ധി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എം.ജെ. മാത്യു, ജില്ലാ എംപ്ലോയെബിലിറ്റി സെന്റര്‍ തലവന്‍ ജിതിന് ചന്ദ്രന്, എംജി കോളേജ് പ്ലേസ്മെന്റ് സെല്‍ കോ. ഓഡിനേറ്റര്‍ ഇ.രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: