രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ നവപ്രഭ പദ്ധതി ആരംഭിച്ചു

Thursday 19 October 2017 8:55 pm IST

കണ്ണൂര്‍: പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഒമ്പതാം ക്ലാസിലെ കുട്ടികള്‍ക്കായി നടത്തുന്ന നവപ്രഭ പരിഹാരബോധന പരിപാടിയുടെ കണ്ണൂര്‍ റവന്യൂ ജില്ലാതല ഉദ്ഘാടനം ദീനുല്‍ ഇസ്ലാം സഭാ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത കാരണങ്ങളാല്‍ പിന്നാക്കാവസ്ഥ നേരിടുന്ന കുട്ടികള്‍ക്ക് കൈത്താങ്ങു നല്‍കി അവരെ പഠനത്തിന്റെ മുഖ്യധാരയിലെത്തിക്കുക, പഠന പിന്നാക്കാവസ്ഥയെ ന്യൂനതയായി പരിഗണിക്കാതെ പഠിതാക്കള്‍ക്ക് കരുതലും സംരക്ഷണവും നല്‍കി പഠനപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യവും പഠന പുരോഗതിയും ഉറപ്പുവരുത്തുക, മാതൃഭാഷ, ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ അടിസ്ഥാന ആശയങ്ങള്‍ ഉറപ്പിക്കുക എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയപാലന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എംഎസ്എ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ കെ.എം.കൃഷ്ണദാസ്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹിന മൊയ്തീന്‍, ഡിഡിഇ യു.കരുണാകരന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.പ്രഭാകരന്‍, ഡിഐഎസ്ജിഎച്ച്എസ്എസ് ഹെഡ്മിസ്ട്രസ് കെ.എം.സാബിറ, പത്സല.സി.എ, നിര്‍മലകുമാരി, ഗീത.കെ, പി.വി.അബ്ദുള്‍ സത്താര്‍ സത്താര്‍, ടി.ശറഫുദ്ധീന്‍, ടി.പി.മഹറൂഫ് എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.