പയ്യന്നൂര്‍: അവധി കഴിഞ്ഞ് വിദേശത്തേക്ക് തിരിച്ചുപോയ ശേഷം കാണാതായ പയ്യന്നൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. നാലുമാസം നീണ്ട തെരച്ചിലിനൊടുവില്‍ റിയാദിലെ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പയ്യന്നൂര്‍ തെരുവിലെ കെ.കെ.ജയേഷിന്റെ(39) മൃതദേഹമാണ് സഹോദരന് റിയാദിലെത്തി തിരിച്ചറിഞ്ഞത്. റിയാസ് നസീമിലുള്ള റീട്ടെയില്‍ വേള്‍ഡ് ട്രേഡിങ്ങ് കമ്പനി ജീവനക്കാരനായിരുന്ന ജയേഷിനെ കഴിഞ്ഞ ജൂണ്‍ 23 മുതലാണ് കാണാതായത്. അവധിക്ക് നാട്ടില്‍ വന്നിരുന്ന ജയേഷ് ജൂണ്‍ 19 നാണ് തിരിച്ചുപോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: