കോട്ടയം: ജില്ലയില്‍ മരണനിരക്ക് കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒക്ടോബര്‍ 17 വരെ ലഭിക്കുന്ന കണക്കുപ്രകാരം ജനനം 17,787 ഉം മരണം 14,860 ഉം ആണ്. ജനനത്തിലും മരണത്തിലും പുരുഷാധിപത്യമാണ്. ആണ്‍കുട്ടികളുടെ ജനനം 9,014 ഉം പെണ്‍കുട്ടികളുടെ ജനനം 8,771 ഉം ആണ്. മരണം 8,661 പുരുഷന്മാരും 6199 സ്ത്രീകളും. 15,863 ജനനം ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ടു ചെയ്തു. 1,924 ജനനം ബന്ധപ്പെട്ടവര്‍ നേരിട്ടു റിപ്പോര്‍ട്ടു ചെയ്തു. 7,522 മരണം ആശുപത്രിയിലും 7,338 പേര് മറ്റു സ്ഥലത്തുവച്ചും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: