ഹിമാചല്‍ തെരഞ്ഞെടുപ്പ്; മുന്‍മുഖ്യമന്ത്രി ധുമല്‍ പട്ടികയില്‍

Thursday 19 October 2017 9:41 pm IST

ഷിംല: ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് 68 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക ബിജെപി പ്രസിദ്ധീകരിച്ചു. മുന്‍മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലാണ് പ്രമുഖന്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സത്പാല്‍ സിങ് സട്ടി, മുന്‍ കോണ്‍ഗ്രസ് നേതാവ് സുഖ്‌റാമിന്റെ മകന്‍ അനില്‍ ശര്‍മ്മ തുടങ്ങിയവര്‍ പട്ടികയിലുണ്ട്. രണ്ടു തവണ മുഖ്യമന്ത്രിയായിരുന്ന ധുമല്‍ സുജാന്‍പൂരില്‍ മത്സരിക്കും.