സൗജന്യ പരിശീലനം

Thursday 19 October 2017 9:54 pm IST

കൊച്ചി: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള കോവളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി, ഭാരത സര്‍ക്കാര്‍ നെഹ്റു യുവ കേന്ദ്ര എന്നീ ഏജന്‍സികള്‍ സംയുക്തമായി ടൂറിസം ആന്‍ഡ് കാറ്ററിംഗ് കോഴ്സില്‍ യുവജനങ്ങള്‍ക്ക് സൗജന്യ പരിശീലനം നല്‍കും. ഫ്രണ്ട് ഓഫീസ് സര്‍വീസ്, മള്‍ട്ടി ക്യൂസിന്‍ കുക്ക്, റൂം അറ്റന്‍ഡ്ര് എന്നീ കോഴ്സുകളിലാണ് പരിശീലനം. 29 വയസ്സിന് താഴെ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം .അടിസ്ഥാന വിദ്യഭ്യാസ യോഗ്യത പ്ലസ് ടു. കോവളം ലീല ഹോട്ടലിലായിരിക്കും പരിശീലനം. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള സെര്‍ട്ടിഫിക്കറ്റും സ്റ്റൈഫന്‍ഡും ലഭിക്കും. വിവരങ്ങള്‍ക്ക് : 9562135441.