പാലാ: 4000 പേര്‍ക്ക് ഭക്ഷണം വിളമ്പുന്ന വലിയ ഭക്ഷണശാലയാണ് സംസ്ഥാന സ്കൂള്‍ കായികമേളക്കായി പാലാ സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്നത്. 10000 ച.അടി. വിസ്തീര്‍ണ്ണത്തില്‍ ഭക്ഷണശാലയും അടുക്കളയും സജ്ജമാക്കി കഴിഞ്ഞിരിക്കുകയാണ്.
രാവിലെ 5.30 ന് ഭക്ഷണശാല പ്രവര്‍ത്തിച്ചു തുടങ്ങും. രാവിലെ 6.30ന് കളിക്കളത്തിലേക്ക് പോകുന്ന കായിക താരങ്ങള്‍ക്ക് വേണ്ടിയാണ് വെളുപ്പിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റീല്‍ പ്ലെയിറ്റും ഗ്ലാസുമാണ് ഭക്ഷണം വിളമ്പുന്നതിന് ഉപയോഗിക്കുക.
രാവിലെ 5.30 ന് പാല് , മുട്ട, പഴം. 7-ന് ഉപ്പുമാവ്, പഴം, ചായ, 10.03ന് ചായയും സ്നാക്സും, 12.03 ന് ഊണ് (അവിയല്‍, സാമ്പാര്‍, പുളിശ്ശേരി), പായസം 3-ന് ചായയും സ്നാക്സും, രാത്രി 7-ന് അത്താഴം വെജിറ്റേറിയനും നോണ്‍ വെജും ഇതാണ് ഭക്ഷണക്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: