ചങ്ങനാശ്ശേരി: സെന്റ് ജോസഫ്സ് കോളേജ് ഓഫ് ഇന്ത്യന്‍ കമ്യൂണിക്കേഷന്‍സിന്റെ മാധ്യമ മഹോത്സവം ‘മെലാഞ്ചി’യോടനുബന്ധിച്ച് നല്കുന്ന മാധ്യമ പുരസ്കാരം പിന്നണി ഗായിക കെ.എസ് ചിത്രയ്ക്ക്. 24 ന് മീഡിയ വില്ലേജില്‍ ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത പുരസ്കാരം സമ്മാനിക്കും.
21, 22, 23, 24 തീയതികളില്‍ നടത്തുന്ന മെലാഞ്ചി 2017 ല്‍ എല്‍കെജി മുതല്‍ കോളേജ്തലം വരെയുള്ള വിദ്യാര്‍ത്ഥി പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. ഫോട്ടോഗ്രാഫി, ഷോര്‍ട്ട്ഫിലിം, ആര്.ജെ/വി.ജെ ഹണ്ട്, സ്പോര്‍ട്ട് കൊറിയോഗ്രാഫി, ഗെയിമിങ്, പോസ്റ്റര്‍ ഡിസൈനിങ് തുടങ്ങിയ മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് കാഷ് പ്രൈസും നല്‍കുമെന്ന് മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റണി ഏത്തയ്ക്കാട്, എസ്ജെസിസി പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് പാറയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: