ജസീന്ദ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

Thursday 19 October 2017 10:41 pm IST

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയായി ജസീന്ദ ആര്‍ഡേണ്‍ ചുമതലയേല്‍ക്കും. ന്യൂസിലന്‍ഡ് ഫസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ലേബര്‍ പാര്‍ട്ടി നേതാവായ ജസീന്ദ പ്രധാനമന്ത്രിപദത്തിലെത്തുന്നത്. ഫസ്റ്റ് പാര്‍ട്ടി നേതാവ് വിന്‍സ്റ്റണ്‍ പീറ്റേഴ്‌സാണ് തീരുമാനം പ്രഖ്യാപിച്ചത്. ആദ്യത്തെ ലേബര്‍, ഫസ്റ്റ് പാര്‍ട്ടി കൂട്ടുസര്‍ക്കാരാണിത്. 120 അംഗ പാര്‍ലമെന്റില്‍ 55 അംഗങ്ങളുടെ പിന്തുണയേ ഇവര്‍ക്കുള്ളു. എന്നാല്‍, ഗ്രീന്‍ പാര്‍ട്ടിയുടെ ഒമ്പത് അംഗങ്ങളുടെ പിന്തുണ പുതിയ സര്‍ക്കാരിന് ലഭിക്കും. 56 അംഗങ്ങളുള്ള നാഷണല്‍ പാര്‍ട്ടിയുടെ നേതാവ് ബില്‍ ഇംഗ്ലണ്ട് ഭൂരിപക്ഷം നഷ്ടപ്പെട്ട് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതോടെയാണ് ജസീന്ദയ്ക്ക് നറുക്ക് വീണത്.