രക്തസാക്ഷികളെ സിപിഎം വഞ്ചിച്ചു: എബിവിപി

Thursday 19 October 2017 10:48 pm IST

കൂത്തുപറമ്പ്: സ്വാശ്രയസമരത്തിന്റെ പേരില്‍ രക്തസാക്ഷികളെ സൃഷ്ടിച്ച സിപിഎം അവരെ വഞ്ചിക്കുകയായിരുന്നുവെന്ന് എബിവിപി ദേശീയ സെക്രട്ടറി ഒ.നധീഷ്. ഒരു കാലഘട്ടത്തില്‍ സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം ചെയ്ത സിപിഎം ഇന്ന് അതിന്റെ നടത്തിപ്പുകാരായി മാറിയിരിക്കുന്നു. കേരളത്തില്‍ ആര്‍ക്കും സ്വാശ്രയ കോളേജുകള്‍ ആരംഭിക്കാമെന്ന സാഹചര്യമുണ്ടാക്കിയത് സിപിഎം ആണ്. നവംബര്‍ 11 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന എബിവിപി മഹാറാലിയോടനുബന്ധിച്ച് കൂത്തുപറമ്പില്‍ നിന്നാരംഭിച്ച വാഹന പ്രചാരണജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിധീഷ്. കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തന നിരോധിക്കണമെന്ന കോടതിവിധിക്ക് കാരണം എസ്എഫ്‌ഐ ആണ്. കലാലയങ്ങളെ അക്രമങ്ങളുടെ കേന്ദ്രങ്ങളാക്കിയത് എസ്എഫ്‌ഐ ആണെന്നും നിധീഷ് പറഞ്ഞു. സ്വര്‍ഗ്ഗീയ മോഹനന്റെ ഭാര്യ കെ.ക.രമ ജാഥാ ലീഡര്‍ ഒ.നിധീഷിന് പതാക കൈമാറി. എബിവിപി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.പി.പ്രിജു അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം വരുണ്‍ പ്രസാദ്, സംസ്ഥാന സഹ സംഘടനാ സെക്രട്ടറി ആര്‍.അശ്വിന്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി രാവില സ്വര്‍ഗീയ പ്രമോദിന്റെ മൂര്യാടുള്ള സ്മൃതിമന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടന്നു. കൂത്തുപറമ്പ് നഗര്‍ പ്രസിഡന്റ് ശിവന്‍ സ്വാഗതം പറഞ്ഞു. നിരവധി സ്വീകരണങ്ങള്‍ എറ്റു വാങ്ങി കോഴിക്കോട് മഹാനഗരത്തില്‍ ജാഥ സമാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.