കരാറുകാര്‍ സമരം അവസാനിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം

Thursday 19 October 2017 10:48 pm IST

കണ്ണൂര്‍: ജില്ലയില്‍ കരാറുകാര്‍ തുടര്‍ന്നുവരുന്ന സമരം അവസാനിപ്പിച്ച് തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം അഭ്യര്‍ഥിച്ചു. ജി.എസ്.ടി നികുതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കരാറുകാരുടെ ആവശ്യത്തോട് അനുകൂലമായ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടും സമരവുമായി മുന്നോട്ടുപോവുന്നത് ന്യായീകരിക്കാനാവാത്തതാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്‍, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ് എന്നിവര്‍ ഉന്നയിച്ച ആശങ്കയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തോമസ് വര്‍ഗീസ്, ജോയ് കൊന്നക്കല്‍, അന്‍സാരി തില്ലങ്കേരി, അജിത് മാട്ടൂല്‍, കെ.നാണു, പി.ഗൗരി, ആര്‍ അജിത, സണ്ണി മേച്ചേരി, ടി.ആര്‍.സുശീല, കെ.പി.ചന്ദ്രന്‍ മാസ്റ്റര്‍, പി.കെ.സരസ്വതി, പി.ജാനകി ടീച്ചര്‍, സുമിത്ര ഭാസ്‌കരന്‍, പി.വിനീത, അഡ്വ. മാര്‍ഗരറ്റ് ജോസ്, കെ.മഹിജ, പി.പി.ഷാജിര്‍, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.