ശാന്തിമാര്‍ക്ക് ഇന്ന് സ്വീകരണം

Thursday 19 October 2017 11:07 pm IST

പറവൂര്‍: പാലിയം വിളംബരത്തിന്റെ സാക്ഷാത്ക്കാരമായി ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിയമനം ലഭിച്ച പട്ടികജാതി വിഭാഗക്കാരായ ശാന്തിമാര്‍ക്ക് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഇന്ന് പറവൂരില്‍ സ്വീകരണം നല്‍കും. വൈകിട്ട് 5ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സ്വീകരണ സമ്മേളനം കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ് ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. മൂത്തകുന്നം ശ്രീനാരായണവൈദിക തന്ത്ര വിദ്യാഗുരുകുലം കുലപതി അനിരുദ്ധന്‍ തന്ത്രിയെ ആദരിക്കും.