തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും ദേശീയ പ്രസ്ഥാനങ്ങളുടെ മാര്‍ഗദര്‍ശിയുമായ പി. പരമേശ്വരന്റെ നവതി ആഘോഷങ്ങളുടെ സമാപനം 22, 23 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും.
24ന് ശ്രീമൂലം ക്ലബ്ബില്‍ നടക്കുന്ന സാംസ്കാരിക സംഗമത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മുഖ്യാതിഥിയാകും. 22ന് രാവിലെ 10.30ന് കോബാങ്ക് ആഡിറ്റോറിയത്തില്‍ നടക്കുന്ന വനിതാസമ്മേളനം ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ ഉദ്ഘാടനം ചെയ്യും. കന്യാകുമാരി വിവേകാനന്ദകേന്ദ്രം വൈസ് പ്രസിഡന്റ് നിവേദിത ഭിഡേ, സി.പി. രാമസ്വാമി അയ്യര്‍ ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ. നന്ദിത കൃഷ്ണ, കേരള യൂണിവേഴ്സിറ്റി മുന്‍ രജിസ്ട്രാര്‍ ശ്യാമള രാജലു, ആര്. അശ്വതി, ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി സ്മിതാ വത്സലന്‍, മുന്‍ വനിതാകമ്മീഷന് അംഗം ഡോ.ജെ. പ്രമീളദേവി, ഡോ. ശാരദാമുരളീധരന്, ആര്. സുപ്രഭ തുടങ്ങിയവര്‍ പങ്കെടുക്കും. സ്ത്രീകളെ സംബന്ധിച്ച നാലുവിഷയങ്ങളില്‍ സംവാദം നടക്കും.
23 ന് രാവിലെ 10ന് കോബാങ്ക് ആഡിറ്റോറിയത്തില്‍ നടക്കുന്ന അക്കാദമിക സമ്മേളനം കേന്ദ്രമാനവ വിഭവശേഷി വകുപ്പ് സഹമന്ത്രി ഡോ. സത്യപാല്‍സിംഗ് ഉദ്ഘാടനം ചെയ്യും. ഐസിസിഎസ്ആര് ചെയര്മാന് ഡോ. ബ്രിജ് ബിഹാരികുമാരി കുമാര്‍, ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്, റിച്ചാര്‍ഡ് ഹേ എംപി, പ്രജ്ഞാപ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍, ജെഎന്‍യു വൈസ് ചൈന്‍സലര്‍ ഡോ. എം. ജഗദീഷ്കുമാര് തുടങ്ങിയവര്‍ പങ്കെടുക്കും.
24ന് രാവിലെ 10.30ന് നടക്കുന്ന സാംസ്കാരിക സംഗമത്തില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് ആധ്യക്ഷ്യം വഹിക്കും. ഡോ. മോഹന്‍ ഭാഗവത് മുഖ്യപ്രഭാഷണം നടത്തും. സ്വാമി സദ്ഭവാനന്ദ (അധ്യക്ഷന്‍, ശ്രീരാമകൃഷ്ണാശ്രമം), സ്വാമി പൂര്‍ണാമൃതാനന്ദപുരി (ജനറല്‍ സെക്രട്ടറി, അമൃതാനന്ദമയി മഠം), സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി (അധ്യക്ഷന്‍ ശാന്തിഗിരി ആശ്രമം), സ്വാമി ഈശ (ഇശാലയം, ആനയറ), ബിഎംഎസ് ദേശീയ അധ്യക്ഷന്‍ അഡ്വ. സജിനാരായണന്‍, സുരേഷ് ഗോപി എംപി, ഒ. രാജഗോപാല്‍ എംഎല്‍എ, ഡി. ശ്രീദേവി (റിട്ട ജസ്റ്റിസ്), പി.ഇ.ബി. മേനോന് (പ്രാന്തസംഘചാലക്), നീലകണ്ഠന് മാസ്റ്റര്‍ (കെപിഎംഎസ്), സുരേഷ് മോഹന്‍ (ചീഫ് സേവക്, ചിന്മയാമിഷന്), പി. നാരായണക്കുറുപ്പ് തുടങ്ങിയവര്‍ പ്രസംഗിക്കും.
കെ.സി. സുധീര്‍ബാബു, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, ഡോ.കെ.സി. അജയകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: