കോഴിക്കോട്: അഭിമാനമാണ് കേരളം, ഭീകരവും ദേശവിരുദ്ധവുമാണ് മാര്‍ക്സിസം എന്ന മുദ്രാവാക്യമുയര്‍ത്തി എബിവിപി നവംബര്‍ 11ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മഹാറാലിയുടെ പ്രചരണാര്‍ത്ഥം നടത്തിയ മേഖലാ പ്രചാരണയാത്രകള്‍ കോഴിക്കോട്ട് സമാപിച്ചു.
എബിവിപി ദേശീയ സെക്രട്ടറി ഒ. നിധീഷിന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്ന് ആരംഭിച്ച യാത്രയും സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജിന്റെ നേതൃത്വത്തില്‍ പാമ്പാടി നെഹ്റുകോളേജില്‍ നിന്ന് ആരംഭിച്ച യാത്രയുമാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചത്.
പൊതുസമ്മേളനത്തില്‍ സംസ്ഥാന സഹസംഘടനാ സെക്രട്ടറി ആര്. അശ്വിന് മുഖ്യപ്രഭാഷണം നടത്തി. ഒ. നിധീഷ്, പി. ശ്യാംരാജ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. കോഴിക്കോട് ജില്ലാ കണ്‍വീനര്‍ ടി.കെ. അമല്‍രാജ് അധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വ്വാഹകസമിതി അംഗം കെ. വി. വരുണ്‍പ്രസാദ്, എം.എം. ഷാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: