അന്താരാഷ്ട്ര പുസ്തകോത്സവം ലോഗോ പ്രകാശിപ്പിച്ചു

Thursday 19 October 2017 11:55 pm IST

തിരുവനന്തപുരം: 2018 മാര്‍ച്ച് 1 മുതല്‍ 11 വരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ലോഗോ മന്ത്രി ഡോ. തോമസ് ഐസക്, മന്ത്രി കടകംപള്ളി സുരേന്ദ്രന് നല്‍കി പ്രകാശിപ്പിച്ചു. പുസ്തകോത്സവം സംഘടിപ്പിക്കാന്‍ 'കൃതി' (കേരളാ ഇന്‍ഷ്യേറ്റീവ് ഫോര്‍ തിങ്കിംഗ് ഇന്ററാക്ടീവ്‌നസ്) എന്ന പേരില്‍ നവീന പദ്ധതി ആരംഭിക്കുകയാണ്. പുസ്തകോത്സവവും മാര്‍ച്ച് ആറുമുതല്‍ പത്തുവരെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ അന്താരാഷ്ട്ര സാഹിത്യോത്സവവുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം (എസ്പിസിഎസ്) ആണ് സംഘാടകര്‍. എം.ടി. വാസുദേവന്‍നായരാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ഷാജി എന്‍ കരുണ്‍, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍, ഭരണസമിതി അംഗങ്ങളായ എസ്. രമേശന്‍, സുജ സൂസന്‍ ജോര്‍ജ്ജ്, ഡോ. ആര്‍.ബി. രാജലക്ഷ്മി, വള്ളിക്കാവ് മോഹന്‍ദാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.