സ്‌കൂള്‍ കായിക മേള: ആദ്യ സ്വര്‍ണം പാലക്കാടിന്

Friday 20 October 2017 10:58 am IST

സീനിയർ ബോയ്സ് 5000 മീറ്റർ റെക്കാഡോഡെ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്എസിലെ പി.എന്‍ അജിത്. – വി.ബി.ശിവപ്രസാദ്

പാല: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മീറ്റ് റെക്കോഡോടെ ആദ്യ സ്വര്‍ണം പറളിയിലൂടെ പാലക്കാടിന് സ്വന്തം. സീനിയര്‍വിഭാഗം ആണ്‍കുട്ടികളുടെ 5000 മീറ്ററിലാണ് ആദ്യ സ്വര്‍ണം. പറളി സ്‌കൂളിലെ പി.എന്‍ അജിത്താണ് ആദ്യ സ്വര്‍ണം നേടിയത്. ഈ വിഭാഗത്തില്‍ കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ ആദര്‍ശ് ഗോപിക്ക് വെളളി ലഭിച്ചു.

രണ്ടാം സ്വര്‍ണം 3000 മീറ്ററില്‍ എറണാകുളത്തിന്റെ കോതമംഗലം മാര്‍ ബേസിലിലെ അനുമോള്‍ തമ്പി നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ സല്‍മാനാണ് മൂന്നാം സ്വര്‍ണം സ്വന്തമാക്കിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ എറണാകുളം മണീട് ജിവിഎച്ച്എസ്എസിലെ ശ്രീകാന്ത് എം.കെ റെക്കോര്‍ഡ് പ്രകടനം(7.05 മീ) കാഴ്ചവെച്ചു.

ശ്രീകാന്ത് എം.കെയുടെ പ്രകടനം

രാവിലെ ഏഴുമണിക്ക് സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 5000 മീറ്ററോടെയാണ് കായിക മേള ആരംഭിച്ചത്.

പഠിക്കുന്ന ക്ലാസിന് അനുസരിച്ച് മത്സര വിഭാഗങ്ങളെ നിശ്ചയിക്കുന്ന രീതിയില്‍ നിന്നും മാറി ഇത്തവണ പ്രായത്തിനനുസരിച്ചാണ് സീനിയര്‍ ജൂനിയര്‍ സബ് ജൂനിയര്‍ വിഭാഗങ്ങളെ നിശ്ചയിച്ചത്. മേളയുടെ ഔപചാരിക ഉദ്ഘാടനം വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാലായില്‍ മേള വരുന്നത്.സിന്തറ്റിക്ക് ട്രാക്ക് നിര്‍മിച്ചതിന് ശേഷമുളള ആദ്യ സംസ്ഥാന മീറ്റാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.