അന്തരീക്ഷ മലിനീകരണം: പ്രതിവര്‍ഷം ജീവന്‍ നഷ്ടപ്പെടുന്നത് 25 ലക്ഷം പേര്‍ക്ക്

Friday 20 October 2017 11:32 am IST

ന്യൂദല്‍ഹി: അന്തരീക്ഷ മലിനീകരണത്താല്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം ജീവന്‍ നഷ്ടപ്പെടുന്നത് 25 ലക്ഷം പേര്‍ക്കെന്ന് റിപ്പോര്‍ട്ട്. ലാന്‍സെറ്റ് കമ്മിഷന്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. മലിനീകരണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം എന്നതും ശ്രദ്ധേയമാണ്. ആഗോളതലത്തില്‍ 90 ലക്ഷം ആളുകളാണ് അന്തരീക്ഷ മലിനീകരണത്തിന്റെ ഇരകളായി ജീവന്‍ നഷ്ടപ്പെടുന്നത്. പ്രതിദിനം ലോകത്ത് മരിക്കുന്ന ആറു പേരില്‍ ഒരാള്‍ അന്തരീക്ഷ മലിനീകരണത്തിന്റെ ഇരയാണെന്നാണ് ലാന്‍സെറ്റ് ജേണല്‍ പറയുന്നത്. വികസ്വര രാജ്യങ്ങളാണ് അന്തരീക്ഷ മലിനീകരണത്തില്‍ മിന്നിലെന്നും റിപ്പോര്‍ട്ട് ചൂണ്ടി കാട്ടുന്നു. എയിഡ്‌സ്, മലേറിയ, ടിബി തുടങ്ങിയ രോഗങ്ങള്‍ മൂലം മരിക്കുന്നവരുടെ മൂന്നിരട്ടിയാണിത്. 18 ലക്ഷം മരണ നിരക്കുമായി ചൈനയാണ് ഇന്ത്യയ്ക്ക് പിന്നില്‍. ആഗോള വല്‍കരണവും തുടര്‍ന്ന് ജനങ്ങളുടെ ജീവിത സാഹചര്യത്തിലുണ്ടായ മാറ്റവുമാണ് അന്തരീക്ഷ മലിനീകരണം ഉയരാന്‍ കാരണം. പ്രകൃതിയെ ചൂഷണം ചെയ്ത് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തുന്നതും മലീനീകരണ തോത് കൂട്ടുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. പരിസ്ഥിതി മലീമസമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് പഠനം. അടുത്തിടെ ദീപാവലിയോട് അനുബന്ധിച്ച് രാജ്യ തലസ്ഥാനമായ ദല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും മലിനീകരണ തോതില്‍ കുറവൊന്നും ഉണ്ടായില്ല. മലിനീകരണ തോത ഉയര്‍ന്നതിനാല്‍ ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക മാത്രമേ പുറത്തിറങ്ങാവൂവെന്ന അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മിക്ക പ്രദേശങ്ങളിലും വായു മലിനീകരണത്തിന്റെ തോത് അപകടകരമായ നിലയിലാണ. വായുവിന്റെ ഗുണനിലവാര സൂചിക വ്യാഴാഴചയേക്കാള്‍ താഴന്ന നിലയിലായിരുന്നു വെള്ളിയാഴച രേഖപ്പെടുത്തിയത്. എന്നാല്‍ 2016ലേതിനേക്കാള്‍ മെച്ചപ്പെട്ട ഗുണനിലവാര സൂചികയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന അധികൃതര്‍ പറഞ്ഞു. ആനന്ദ വിഹാറിലാണ ഏറ്റവും കൂടുതല്‍ വായു മലിനീകരണം രേഖപ്പെടുത്തിയത്. വൈകുന്നേരങ്ങളില്‍ മലിനീകരണ തോത് കുറവായിരുന്നുവെങ്കിലും രാത്രി 11മുതല്‍ പുലര്‍ച്ചെ മൂന്നു വരെയുള്ള സമയത്ത ഉയര്‍ന്ന മലിനീകരണമാണ രേഖപ്പെടുത്തിയത. ആര്‍.കെ പുരത്തെ വായു മലിനീകരണ തോത് പി.എം10 -1179, പി.എം 2.5- 875 എന്നിങ്ങനെയാണ രേഖപ്പെടുത്തിയത്. ഇവയുടെ അനുവദനീയ പരിധി യഥാക്രമം 100, 60 എന്നിങ്ങനെയാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.